തീക്കോയിയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ അപകടക്കെണിയായി
1541576
Friday, April 11, 2025 12:02 AM IST
തീക്കോയി: ഈരാറ്റുപേട്ട -വാഗമൺ സംസ്ഥാന പാതയിൽ അപകടക്കെണിയായി സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ. കുറ്റൻ ബോർഡ് കഴിഞ്ഞദിവസം കാറ്റത്ത് മറിഞ്ഞുവീണിട്ട് രണ്ട് കാല്‍നടയാത്രക്കാര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പൊതുസ്ഥലങ്ങളിൽ അപകടകരമായ രീതിയിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ നീക്കം ചെയ്യേണ്ട പഞ്ചായത്ത് അധികൃതർ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. വൈദ്യുതി ലൈനുമായി വളരെ അടുത്താണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ അധികൃതർ തയറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.