വൺ ഇന്ത്യ വൺ പെൻഷൻ രാജ്ഭവൻ മാർച്ച് നടത്തി
1541575
Friday, April 11, 2025 12:02 AM IST
പാലാ: 60 വയസു കഴിഞ്ഞ എല്ലാവർക്കും, കുറഞ്ഞത് 10,000 രൂപ ഏകീകൃത പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, രാജഭവൻ മാർച്ച് നടത്തി. സംസ്ഥാന കൺവീനർ അഡ്വക്കേറ്റ് ജോസുകുട്ടി മാത്യുവിന്റെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത ജനകീയ മാർച്ച് സാമ്പത്തിക വിദഗ്ധൻ ജോസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
മാർച്ചിനു ശേഷം ഗവർണർക്ക് ആവശ്യം ഉന്നയിച്ച് മെമ്മോറാണ്ടം നൽകി. സംസ്ഥാന നേതാക്കളായ മാത്യു കാവുങ്കൽ, സദാനന്ദൻ എ.ജി. റഹീം കല്ലറ, ബെന്നി മാത്യു മേവട, സുഗുണൻ പ്രിയദർശിനി, അനിൽ ചൊവ്വര, അലക്സ് പീറ്റർ, ബാസുരാംഗി, സജി മാത്യു, തോമസുകുട്ടി ആലപ്പുഴ, റോജർ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.