രാമപുരം കോളജ് മികച്ച ഹരിത സ്ഥാപനം
1541572
Friday, April 11, 2025 12:01 AM IST
രാമപുരം: പഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനമായി മാര്‍ ആഗസ്തീനോസ് കോളജിനെ തെരഞ്ഞെടുത്തു. കോളജില്‍ നടന്ന ചടങ്ങില്‍ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് കോളജിനെ സമ്പൂര്‍ണ ശുചിത്വ സ്ഥാപനമായി തെരഞ്ഞെടുത്തുകൊണ്ടുള്ള പുരസ്ക്കാരം കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ എന്നിവര്‍ക്ക് കൈമാറി.
മാര്‍ ആഗസ്തീനോസ് കോളജില്‍ കാര്യക്ഷമമായി നടപ്പിലാക്കിയിരിക്കുന്ന മികച്ച മാലിന്യ സംസ്കരണം പരിഗണിച്ചാണ് കോളജിന് ഈ അംഗീകാരം ലഭിച്ചത്.
പേപ്പര്‍, ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ചു ശേഖരിക്കുകയും മാതൃകാപരമായി സംസ്കരിക്കുകയും ചെയ്തുവരുന്നു. ഭക്ഷണ മാലിന്യങ്ങള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബയോ ഗ്യാസ് പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്.
കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രസിഡന്റ് സണ്ണി പോരുന്നക്കോട്ട്, പഞ്ചായത്ത് മെംബര്‍ മനോജ് ചീങ്കല്ലേല്‍, അഡ്മിനിസ്ട്രേറ്റര്‍ പ്രകാശ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.