കെജിഒഎ ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം
1541534
Thursday, April 10, 2025 10:50 PM IST
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് 44-ാമതു ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം. കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 12.30ന് ജില്ലാ പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. ജില്ലാ കൗണ്‍സില്‍ കണക്കും തെരഞ്ഞെടുപ്പും നടക്കും. വൈകുന്നേരം 4.30ന് കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു സമീപത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം പാല നഗരസഭാ കാര്യാലയത്തിനു സമീപം അവസാനിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് കെ.റ്റി. സാജുമോന്‍ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചന്‍ ജോര്‍ജ്, പി.എം. ജോസഫ്, കെജിഒഎ സംസ്ഥാന ട്രഷറര്‍ എ. ബിന്ദു, ജില്ലാ സെക്രട്ടറി ഷാജിമോന്‍ ജോര്‍ജ്, ജില്ലാ ട്രഷറര്‍ ടി.എസ്. അജിമോന് എന്നിവര്‍ പ്രസംഗിക്കും.
നാളെ രാവിലെ 10ന് പ്രതിനിധി സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. കെജിഒഎ ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിക്കും. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ.ആര്. അനില്‍കുമാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി രാജേഷ് ഡി. മാന്നാത്ത്, കെജിഒഎ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. സെയ്തലവി, കെജിഒഎ സംസ്ഥാന ട്രഷറര്‍ എ. ബിന്ദു എന്നിവര്‍ പ്രസംഗിക്കും.