കങ്ങഴയിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു
1541525
Thursday, April 10, 2025 7:18 AM IST
കങ്ങഴ: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കറുകച്ചാല്‍-മണിമല റോഡില്‍ ഇലയ്ക്കാട് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി നിര്‍വഹിച്ചു. കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാ ബീഗം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല ഹരി, പഞ്ചായത്തംഗങ്ങളായ വത്സല കുമാരി കുഞ്ഞമ്മ, ജോയിസ് എം. ജോണ്സണ്, ജയലാല്‍ നടുവത്ര, സി.കെ. ജോസഫ്, ജെസ്റ്റിന് റെജി, മോഹനകുമാരന്‍ നായര്‍, സലീം അരീക്കല്‍, രാജു മാത്യു, കെ.ആര് വിനോദ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.