സെന്റ് പീറ്റേഴ്സ് സ്പോര്‍ട്സ് അക്കാദമി ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു
1541524
Thursday, April 10, 2025 7:18 AM IST
കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് സ്പോര്‍ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരേ കൂട്ടയോട്ടം സംഘടിപ്പിച്ചു. തെങ്ങണ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച കൂട്ടയോട്ടം സ്കൂള്‍ അങ്കണത്തില്‍ സമാപിച്ചു.
കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന വികാരി റവ. ഡോ. ജോബി കറുകപ്പറമ്പില്‍ ഫ്ളാഗ് ഓഫ് ചെയ്തു. സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് ഹെഡ്മാസ്റ്റര് എം.സി. മാത്യു അധ്യക്ഷത വഹിച്ചു.
സ്പോര്‍ട്സ് അക്കാദമി കോ-ഓര്‍ഡിനേറ്റര്‍ സെബിന് മാത്യു, സ്റ്റാഫ് സെക്രട്ടറി ബിബി പി. പോള്‍, ബിനു കുര്യാക്കോസ്, റോയി എസ്. ചെറിയാന്, ടെസി വര്‍ഗീസ്, ദീപക് തോമസ്, റ്റിജോ സെബാസ്റ്റ്യന്‍, സുനില്‍ മാത്യു, അപ്പൂസ് ജോയി, സിബിച്ചന് ചീരംവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.