കോടതി വ്യവഹാര ഫീസ് വര്‍ധനയില്‍ പ്രതിഷേധം
1541522
Thursday, April 10, 2025 7:18 AM IST
ചങ്ങനാശേരി: കോടതി വ്യവഹാര ഫീസ് അന്യായമായി വര്‍ധിപ്പിച്ച കേരള സര്‍ക്കാര്‍ നടപടിക്കെതിരേ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി മുന്‍സിഫ് കോടതി വളപ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. കെ.സി. രാജന് അധ്യക്ഷത വഹിച്ചു.
അഡ്വ. ആന്റണി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പി.എം. അന്‍വര്‍, സി.യു. അജയന്, ആര്യ കൃഷ്ണന്, അമൃത പി. രാജു, എയ്ഞ്ചല്‍ ഏബ്രഹാം, സാലിമ്മ തോമസ്, എം.എസ്. അനില്‍ കുമാര്‍, വിഷ്ണുപ്രിയ എന്നിവര്‍ പ്രസംഗിച്ചു.