അറുനൂറ്റിമംഗലം മലകയറ്റ പള്ളിയില്‍ നാല്പതാംവെള്ളി ആചരണവും കുരിശുമലകയറ്റവും
1541517
Thursday, April 10, 2025 7:18 AM IST
അറുനൂറ്റിമംഗലം: സെന്റ് തോമസ് മലകയറ്റ പള്ളിയില്‍ നാല്പതാം വെള്ളിയാചരണവും കുരിശുമലകയറ്റവും ഇന്നും നാളെയുമായി നടക്കും.
ഇന്നു രാവിലെ 6.45ന് കൊടിയേറ്റ്, തുടര്‍ന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രദക്ഷിണമായി മലമുകളിലെ കപ്പേളയിലെത്തിച്ചു പ്രതിഷ്ഠിക്കും. 7.20ന് വിശുദ്ധ കുര്‍ബാന. വൈകൂന്നേരം 6.30ന് കുരിശിന്റെ വഴി, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. രാത്രി 9.30ന് വിശുദ്ധ കുര്‍ബാനയോടെ ഇന്നത്തെ തിരുക്കര്‍മങ്ങള്‍ സമാപിക്കും.
നാല്പതാം വെള്ളി ദിനമായ നാളെ രാവിലെ അഞ്ചിന് മലമുകളില്‍ വിശുദ്ധ കുര്‍ബാനയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് മുള്‍മുടി പ്രദക്ഷിണം, 5.45ന് മലമുകളില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പൊന്തിഫിക്കല്‍ കുര്‍ബാനയർപ്പിച്ചു സന്ദേശം നല്‍കും.
രാവിലെ മുതല്‍ വിവിധ സമയങ്ങളില്‍ മലകയറ്റവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. രാത്രി 11.30 ന് തിരുശേഷിപ്പ് പ്രദക്ഷിണമായി പള്ളിയിലെത്തിച്ചു പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുക്കര്‍മങ്ങള്‍ സമാപിക്കും.