അരുവിക്കുഴി ലൂർദ് മാതാ പള്ളിയിൽ വിശുദ്ധവാര ആചരണം
1541511
Thursday, April 10, 2025 7:01 AM IST
പള്ളിക്കത്തോട്: അരുവിക്കുഴി ലൂർദ് മാതാ പള്ളിയിലെ വിശുദ്ധ വാരാചരണത്തിന് നാല്പതാം വെള്ളിയാഴ്ചയായ നാളെ തുടക്കമാകും. വൈകുന്നേരം 4.30ന് നോന്പുകാല സായാഹ്ന ധ്യാനം കുരിശിന്റെ വഴിയോടുകൂടി ആരംഭിക്കും. തുടർന്ന് ധ്യാന പ്രസംഗം: ഫാ. റിജിൻ കീച്ചേരിൽ സിഎംഐ. വിശുദ്ധ കുർബാന. 6.30ന് മലയാറ്റൂർ തീർഥാടനം. 12ന് ഉച്ചകഴിഞ്ഞ് 2.30ന് വയോജന സംഗമം; കുന്പസാരം, വിശുദ്ധകുർബാന, ക്ലാസ്.
13ന് രാവിലെ 6.30ന് ഓശാനത്തിരുക്കർമങ്ങൾ. കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ആഘോഷമായ വിശുദ്ധകുർബാന: വികാരി ഫാ. ജേക്കബ് ചീരംവേലിൽ കാർമികത്വം വഹിക്കും, ഫാ. ജിൻസൺ കീടംകുറ്റിയിൽ എംസിബിഎസ് സന്ദേശം നൽകും. 10ന് വിശുദ്ധകുർബാന: ഫാ. ലൈജു കണിച്ചേരിൽ. 15ന് രോഗികൾക്കും പ്രായമായവർക്കും ഭവനങ്ങളിൽ വിശുദ്ധകുന്പസാരവും വിശുദ്ധ കുർബാനയും. 16ന് മൂന്നുമുതൽ ആറുവരെ വിശുദ്ധകുന്പസാരം. 17ന് പെസഹാ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷമായ വിശുദ്ധകുർബാന, കാൽകഴുകൽ ശുശ്രൂഷ, തിരുമണിക്കൂർ ആരാധന. ഫാ. ലൈജു കണിച്ചേരിൽ സന്ദേശം നൽകും.
പീഡാനുഭവ വെള്ളിയാഴ്ചയായ 18ന് രാവിലെ ആറുമുതൽ ആരാധന. 11 മുതൽ 12 വരെ പൊതുആരാധന 12.30ന് നേർച്ചക്കഞ്ഞി. 1.30ന് ആഘോഷമായ കുരിശിന്റെ വഴി. മൂന്നിന് പീഡാനുഭവ തിരുക്കർമങ്ങൾ. സന്ദേശം: ഫാ. ജിൻസൺ കീടംകുറ്റിയിൽ, നഗരികാണിക്കൽ, തിരുസ്വരൂപ വണക്കം. 19ന് വലിയ ശനിയാഴ്ച രാവിലെ 6.15ന് സപ്ര, വിശുദ്ധകുർബാന.
ഉയർപ്പു തിരുനാൾ ദിനമായ 20ന് പുലർച്ചെ 2.45 ഉയിർപ്പ് തിരുക്കർമങ്ങൾ. ആഘോഷമായ വിശുദ്ധകുർബാനയ്ക്ക് ഫാ. ജേക്കബ് ചീരംവേലിൽ കാർമികത്വം വഹിക്കും. ഫാ. ജിൻസൺ കീടംകുറ്റിയിൽ സന്ദേശം നൽകും. രാവിലെ 6.30ന് വിശുദ്ധകുർബാന: ഫാ. ലൈജു കണിച്ചേരിൽ.