കോട്ടയ്ക്കുപുറം വായനശാലയില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
1541509
Thursday, April 10, 2025 7:01 AM IST
കോട്ടയ്ക്കുപുറം: ഗ്രാമോദ്ധാരണ വായനയില്‍ ലഹരിവിരുദ്ധ ബോധവത്്കരണ ക്ലാസ് ഇന്നു രാവിലെ 9.30നു നടക്കും. പ്രസിഡന്റ് കെ.എം.മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങ് അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് മെമ്പര്‍ ടി.ഡി. മാത്യു, ഡോ. ശ്രീദേവി എന്നിവര്‍ പ്രസംഗിക്കും.
ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എ.എസ്. ആന്‍സല്‍, പാമ്പാടി പോലീസ് സ്റ്റേഷന് എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, മിനി മാത്യു തുടങ്ങിയവര്‍ ക്ലാസെടുക്കും. സെക്രട്ടറി ജോര്‍ജ് ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ നന്ദിയും പറയും.