പി. ബാലചന്ദ്രന് അനുസ്മരണം ഇന്ന്
1541508
Thursday, April 10, 2025 7:01 AM IST
കോട്ടയം: എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിക്കുന്ന പി. ബാലചന്ദ്രന് അനുസ്മരണ പരിപാടി ഇന്നു നടക്കും. സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ രാവിലെ 10.30ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. നാടകപ്രവര്‍ത്തകനും ചിത്രകാരനുമായ ഡോ. സാംകുട്ടി പട്ടങ്കരി പി. ബാലചന്ദ്രന് സ്മാരക പ്രഭാഷണം നടത്തും. എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ. കെ. രാധാകൃഷ്ണ വാര്യര്‍ പി. ബാലചന്ദ്രനെ അനുസ്മരിക്കും.
സുരേഷ് കുമാര്‍ കുഴിമറ്റത്തിന്റെ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും എബിന് ദേവസ്യയുടെ കേടായ അന്തര്‍വാഹിനികളുടെ യാഡ് എന്ന കവിതാ സമാഹാരത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനവും നടക്കും. കവിയും ചിത്രകാരനുമായ എം.ആര്. രേണുകുമാര്‍ പ്രകാശനം നിര്‍വഹിക്കും. സിന്‍ഡിക്കറ്റ് അംഗം ഡോ. പി.എസ്. രാധാകൃഷ്ണന് ആദ്യകോപ്പി ഏറ്റുവാങ്ങും.