മാലിന്യമുക്തം നവകേരളം കാമ്പയിന് ജില്ലാതല പുരസ്കാരം ചൈതന്യ പാസ്റ്ററല്‍ സെന്ററിന്
1541507
Thursday, April 10, 2025 7:01 AM IST
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്ന ജില്ലയിലെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനമായി കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. കാമ്പയിന്റെ ഭാഗമായി ജില്ലയെ മാലിന്യ മുക്തമായി പ്രഖാപിച്ച ചടങ്ങിലാണ് ചൈതന്യക്ക് ആദരവ് ലഭിച്ചത്.
തിരുനക്കര മൈതാനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവനില്‍നിന്ന് ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ഫാ. സുനില്‍ പെരുമാനൂര്‍ ആദരവ് ഏറ്റുവാങ്ങി.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.