ലഹരിവിരുദ്ധ അവബോധ ക്ലാസും കരിയർ ഗൈഡൻസ് സെമിനാറും
1541279
Thursday, April 10, 2025 12:01 AM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ മണിമല ഹോളി മാഗി ഫൊറോന പള്ളിയിലെ സൺഡേസ്കൂൾ വിദ്യാർഥികൾക്കായി ഏകദിന ലഹരിവിരുദ്ധ അവബോധ ക്ലാസും കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു. ഫൊറോന വികാരി ഫാ. മാത്യു താന്നിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ബിനു ചിറയിൽ അധ്യക്ഷത വഹിച്ചു.
ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും വിവിധ അഡിക്ഷനുകളെക്കുറിച്ച് പ്രഫ. അക്ഷയ് മോഹന്‍ദാസും ലഹരി ഉപയോഗങ്ങളിലെ ദൂഷ്യവശങ്ങളെക്കുറിച്ച് ആവണി സജീവ്, ഫാ. ജോസഫ് വാഴപ്പനാടി, ജിനു തോമസ്, ജോസ് ആന്റണി, ഹെഡ്മാസ്റ്റര് ജോസ് വര്‍ഗീസ് എന്നിവർ ക്ലാസുകള്‍ നയിച്ചു.
തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും ഷോർട്ട് ഫിലിമും ഉണ്ടായിരുന്നു.
ലഹരിക്കെതിരേ എൻഎസ്എസ് പൊൻകുന്നം യൂണിയൻ
പൊൻകുന്നം: ലഹരിവിരുദ്ധ പ്രചാരണപരിപാടികളുമായി എൻഎസ്എസ് പൊൻകുന്നം യൂണിയൻ. 12ന് യൂണിയന്റെ പരിധിയിലെ 53 കരയോഗങ്ങളിലും ലഹരിവിരുദ്ധ പരിപാടികളും ബോധവത്കരണ ക്ലാസുകളും നടത്തുമെന്ന് യൂണിയൻ പ്രസിഡന്റ് എം.എസ്. മോഹൻ അറിയിച്ചു. എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരും സാമൂഹിക, സാംസ്കാരിക നായകരും പങ്കെടുക്കും.