"വെളിച്ചം 2025' ലഹരിവിമുക്ത സെമിനാർ
1541278
Thursday, April 10, 2025 12:01 AM IST
കാഞ്ഞിരപ്പള്ളി: രൂപത ഫാമിലി അപ്പൊസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ പിതൃവേദിയുടെയും മാതൃവേദിയുടെയും സഹകരണത്തോടെ "വെളിച്ചം 2025' ലഹരിവിരുദ്ധ സെമിനാർ കുട്ടിക്കാനം മരിയന്‍ കോളജില്‍ നടത്തി. ലഹരിവിമുക്ത സമൂഹത്തെ രൂപീകരിക്കുവാനും ലഹരിയുടെ പിടിയില്‍ വീണുപോയവരെ എഴുന്നേല്പ്പിക്കാനുമായാണ് സെമിനാർ സംഘടിപ്പിച്ചത്.
ഫാമിലി അപ്പൊസ്തലേറ്റ് രൂപത ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കലിന്റെ അധ്യക്ഷതയില്‍ പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്സണ് ഉദ്ഘാടനം ചെയ്തു. കര്‍ണാടക ഹൈക്കോടതിയിലെ അഡ്വ. ജിജില്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ലഹരി ജീവിതത്തെ പിടിമുറുക്കുന്ന ഇക്കാലത്ത് ജീവിതം ലഹരിയാക്കണമെന്നും നന്മകളില് ഹരം കണ്ടെത്തേണ്ടത് നിലനിൽപ്പിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പിതൃവേദി പ്രസിഡന്റ് സാജു കൊച്ചുവീട്ടില്‍, മാതൃവേദി രൂപത പ്രസിഡന്റ് ജിജി ജേക്കബ്, അനിമേറ്റര്‍ സിസ്റ്റർ ജ്യോതി മരിയ സിഎസ്എന്‍, മാതൃവേദി എക്സിക്യൂട്ടീവ് അംഗം ബിന്‍സി ജോസി എന്നിവര്‍ പ്രസംഗിച്ചു. ഫാ. തോമസ് ചിന്താര്‍മണിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപതയിലെ 13 ഫൊറോനകളില്‍ നിന്നുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.