പാലാ കത്തീഡ്രലിൽ ലഹരിവിരുദ്ധ ദിനാചരണം
1541274
Thursday, April 10, 2025 12:01 AM IST
പാലാ: സെന്റ് തോമസ് കത്തീഡ്രലിൽ എകെസിസിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണവും ജനകീയ പ്രതിരോധ സദസും നടത്തി. കത്തീഡ്രൽ പള്ളി വികാരി റവ. ഡോ. ജോസ് കാക്കല്ലിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ടുകോട്ടയിൽ ബോധവത്കരണ ക്ലാസ് നയിച്ചു. ഡയറക്ടർ ഫാ. ജോസഫ് തറപ്പേൽ, ഫാ. ഐസക് പെരിങ്ങാമലയിൽ, പ്രസിഡന്റ് ജോബി വർഗീസ് കുളത്തറ, സെക്രട്ടറി ബേബിച്ചൻ സാജു, സലാഷ് തോമസ്, ഷാജി ആവിമൂട്ടിൽ, തോമസ് മേനാംപറമ്പിൽ, അനൂപ് വെട്ടിക്കൽ, ജിസ് കടപ്പൂര്, മാത്തച്ചൻ പന്തലാനി തുടങ്ങിയവർ നേതൃത്വം നൽകി.