തീക്കോയിയിൽ കർഷക മാർക്കറ്റ് തുടങ്ങി
1541273
Thursday, April 10, 2025 12:01 AM IST
തീക്കോയി: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സഹായത്തോടെ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ആനിയിളപ്പിലെ ആദം ആർക്കേഡിൽ കർഷക മാർക്കറ്റിന്റെ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു.
കൃഷിയധിഷ്ഠിത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സമീപ പഞ്ചായത്തുകളിലെ ഉൾപ്പെടെയുള്ള കർഷകർ രൂപംകൊടുത്ത സംരംഭമാണിത്.
കർഷകർ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി വിത്തുകൾ, ഫലവൃക്ഷത്തൈകൾ, ജൈവവളങ്ങൾ, ചെടിച്ചട്ടികൾ, മറ്റു മൂല്യവർധത ഉത്പന്നങ്ങൾ തുടങ്ങിയവ വാങ്ങാനും വിൽക്കാനും സാധിക്കും.
കർഷക മാർക്കറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് നിർവഹിച്ചു. വാർഡ് മെംബർ ജയറാണി തോമസുകുട്ടി, തീക്കോയി കൃഷി ഓഫീസർ ഇൻ ചാർജ് ആർ. രമ്യ, എഫ്പിഒ ഭാരവാഹികളായ മനു ജോർജ്, ജോയി പ്ലാക്കൂട്ടം, റോയി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.