ലഹരിക്കെതിരേ പോരാടാനുറച്ച് വെളിയന്നൂർ; പ്രചാരണത്തിനു തുടക്കമിട്ട് എക്സൈസ് മന്ത്രി
1541272
Thursday, April 10, 2025 12:01 AM IST
വെളിയന്നൂർ: ഗ്രാമസ്വരാജ് ട്രോഫിയിൽ തിളങ്ങി നിൽക്കുന്ന പഞ്ചായത്തിൽ ലഹരിക്കെതിരേയുള്ള പോരാട്ടത്തിന് ജനകീയ തുടക്കം. പഞ്ചായത്തിന്റെ പ്രചാരണപ്രവർത്തനങ്ങൾ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ ജനജാഗ്രതാ സംഗമം നടത്തി. എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി ചാക്കോ, അംഗങ്ങളായ സണ്ണി പുതിയിടം, ജോമോൻ ജോണി, അർച്ചന രതീഷ്, സെക്രട്ടറി ടി. ജിജി, സിഡിഎസ് ചെയർപേഴ്സൺ അശ്വതി ദിപിൻ, അസി. എക്സൈസ് കമ്മീഷണർ എം. സൂരജ്, അഡീഷണൻ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, സി.കെ. രാജേഷ്, എം. ശ്രീകുമാർ, ബേബിച്ചൻ കണ്ടനാമറ്റം, ജോർജ് കൊറ്റംകൊമ്പിൽ എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി 13ന് പഞ്ചായത്തിലെ എല്ലാ പൊതുസ്ഥാപനങ്ങളിലും 26, 27 തീയതികളിൽ എല്ലാ അയൽക്കൂട്ടങ്ങളിലും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. 12 മുതൽ ഗ്രാമസഭ ചേർന്ന് ലഹരിക്കെതിരായ ജാഗ്രത പ്രവർത്തനങ്ങൾ വാർഡുതലങ്ങളിൽ ശക്തിപ്പെടുത്തും.