ഐഐഐടി കോട്ടയം കാന്പസ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സന്ദര്‍ശിച്ചു
1541271
Thursday, April 10, 2025 12:01 AM IST
പാലാ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐഐഐടി) കോട്ടയം കാമ്പസ് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് സന്ദര്‍ശിച്ചു. വണ്‍ നേഷന്‍, വണ്‍ ഇലക്ഷന് എന്ന വിഷയത്തെക്കുറിച്ചു അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു. ഐഐഐടിയുടെ പ്രാഗത്ഭ്യവും രാജ്യാന്തര തലത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ച അംഗീകാരങ്ങളും എടുത്തുപറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികളും സൈബര്‍ കമാൻഡോ പരിശീലന പരിപാടിയും കേരള പോലീസിനായുള്ള നിരവധി പരിശീലനങ്ങളും പ്ലേസ്മെന്റിലും ഗവേഷണത്തിലുമുള്ള മുന്നേറ്റങ്ങളും അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ബിഒജി ചെയര്‍പേഴ്സണ്‍ ഡോ. വിജയലക്ഷ്മി ദേശ്മാനെ, രജിസ്ട്രാര്‍ ഡോ. എം. രാധാകൃഷ്ണന്, ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍ വടവത്തൂര്‍, കാലിക്കട്ട് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റര്‍ ഐഐഐടി കായികമേള വിജയികള്‍ക്ക് സമ്മാനദാനവും കാമ്പസില്‍ പുതിയ ഹോസ്റ്റലിന്റെ ശിലാസ്ഥാപന ചടങ്ങും നടന്നു.