അരുവിത്തുറയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ 12 മുതൽ
1541270
Thursday, April 10, 2025 12:01 AM IST
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ നൊവേന 12ന് ആരംഭിക്കും. 12 മുതൽ 21 വരെ ദിവസവും രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം നാലിനും ഏഴിനും വിശുദ്ധ കുർബാന, നൊവേന. 22നു രാവിലെ 5.30നും 6.45നും എട്ടിനും 9.30നും 10.30നും 11നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, നൊവേന. 5.45ന് കൊടിയേറ്റ്, ആറിന് പുറത്തു നമസ്കാരം, 6.45ന് 101 പൊൻകുരിശുമേന്തി നഗരപ്രദക്ഷിണം. ഏഴിന് വിശുദ്ധ കുർബാന, നൊവേന.
23നു രാവിലെ 5.30നും 6.45നും എട്ടിനും വിശുദ്ധ കുർബാന, 9.30ന് തിരുസ്വരൂപ പ്രതിഷ്ഠ. തുടർന്ന് പത്തിനും 12നും 1.30നും 2.45നും വിശുദ്ധ കുർബാന, നൊവേന. 4.30നു മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 6.30ന് തിരുനാൾ പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ 24നു രാവിലെ 5.30നും 6.45നും എട്ടിനും വിശുദ്ധ കുർബാന. പത്തിന് കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ. 12.30ന് വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുള്ള പകൽ പ്രദക്ഷിണം. മൂന്നിനും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന.
25ന് ഇടവകക്കാരുടെ തിരുനാൾ. രാവിലെ 5.30നും 6.45നും എട്ടിനും 9.15നും 10.30നും 12നും 1.30നും 2.45നും വിശുദ്ധ കുർബാന, നൊവേന. 4.30ന് ബിഷപ് മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ഏഴിന് തിരുസ്വരൂപ പുനഃപ്രതിഷ്ഠ, 7.30ന് ഫ്യൂഷൻ പ്രോഗ്രാം.
26നു രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം നാലിനും നൊവേന. 27നു രാവിലെ 5.30നും 6.45നും 10.30നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, നൊവേന, 4.45ന് വല്യച്ചൻമലയിൽ പുതുഞായർ തിരുനാൾ കൊടിയേറ്റ്, അഞ്ചിനു വിശുദ്ധ കുർബാന, 6.30ന് പ്രദക്ഷിണം. ഏപ്രിൽ 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും7.30നും 10.30നും നാലിനും രാത്രി ഏഴിനും വിശുദ്ധ കുർബാന, നൊവേന.
എട്ടാമിടമായ മേയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8, 10.30, 12, 1.30, 2.45, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന. നാലിനു ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. മേയ് രണ്ട് മരിച്ചവരുടെ ഓർമദിനം, സെമിത്തേരി സന്ദർശനം. രാവിലെ 5.30നും 6.30നും എട്ടിനും ഒന്പതിനും 10.30നും 12നും 2.30നും നാലിനും വിശുദ്ധ കുർബാന.