മത്സ്യതൊഴിലാളി കായലിൽ മുങ്ങിമരിച്ചു
1541232
Wednesday, April 9, 2025 11:02 PM IST
കുമരകം : മത്സ്യബന്ധന തൊഴിലാളി കാറ്റിലും കോളിലും പെട്ട് വള്ളത്തിൽ നിന്നു കായലിലേക്ക് തെറിച്ചു വീണ് മുങ്ങിമരിച്ചു. ആർപ്പുക്കര മഞ്ചാടിക്കരി സുനിൽ ഭവനിൽ സുഗുണന്റെ മകൻ സുനിൽകുമാർ (43) ആണ് മുങ്ങിമരിച്ചത്.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. സഹപ്രവർത്തകനായ ജോഷി അപകട വിവരം ബന്ധുക്കളെ അറിയിച്ചതിനെ തുടർന്നാണ് രാത്രി തന്നെ തെരച്ചിൽ ആരംഭിച്ചത്. ഇന്നലെ പുലർച്ചെ വരെ ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് പകൽ നടത്തിയ തെരച്ചിലിൽ ഉച്ചക്ക് 1.30ന് പുത്തൻ കായലിന്റെ പടിഞ്ഞാറു ഭാഗത്തു നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സംസ്കാരം നടത്തി. അമ്മ : ശാന്ത. ഭാര്യ : ഷീജ (മുഹമ്മ). മക്കൾ: പാർവതി, നന്ദന.