വീടിന്റെ താക്കോൽദാനം
1541217
Wednesday, April 9, 2025 7:14 AM IST
മണിമല: സിപിഐ മണിമല ലോക്കൽ സമ്മേളനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഷാജി അരമാനയുടെ കുടുംബത്തിന് സിപിഐ മണിമല ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ മന്ത്രി ചിഞ്ചുറാണി കുടുംബാംഗങ്ങൾക്ക് കൈമാറി.
സംഘാടകസമിതി പ്രസിഡന്റ് എസ്. ബിജു അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ ആദരിച്ചു. സിപിഐ സംസ്ഥാന സമിതി അംഗം ഒ.പി.എ. സലാം, ജിലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ എന്നിവർ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു.
എൻഎസ്എസ് കരയോഗം ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറിയായി പി.കെ. സാമിനെ തെരഞ്ഞെടുത്തു.