നടയ്ക്കപ്പാടം -പഞ്ചായത്തുപടി റോഡ് നാടിനു സമര്‍പ്പിച്ചു
1541216
Wednesday, April 9, 2025 7:14 AM IST
ചങ്ങനാശേരി: നിയോജകമണ്ഡലത്തില്‍ മാടപ്പള്ളി പഞ്ചായത്തിലെ നടയ്ക്കപ്പാടം -പഞ്ചായത്തുപടി റോഡ് നവീകരിച്ച് നാടിനു സമര്‍പ്പിച്ചു. ജോബ് മൈക്കിള്‍ എം എല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ മുതല്‍ മുടക്കിയാണ് റോഡ് നവീകരിച്ചത്.
വിദ്യാര്‍ഥികളടക്കം നിരവധിപ്പേര്‍ സഞ്ചരിക്കുന്ന ഗ്രാമീണ റോഡാണ് എംഎല്‍എയുടെ ഇടപെടലില്‍ നവീകരിച്ചത്. നവീകരണത്തിലൂടെ ഈ പ്രദേശത്തെ ജനതയുടെ യാത്രാ ക്ലേശമാണ് പരിഹരിക്കപ്പെട്ടത്.