വാഴൂര്‍ പള്ളിയില്‍ ഹാശാ ശുശ്രൂഷകള്‍ക്ക് കാതോലിക്കാ ബാവ കാര്‍മികത്വം വഹിക്കും
1541214
Wednesday, April 9, 2025 7:14 AM IST
പുളിക്കല്‍കവല: വാഴൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഹാശാ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രധാനകാര്‍മികത്വം വഹിക്കും. 12ന് സന്ധ്യക്ക് അഞ്ചിനു കാതോലിക്കാബാവയെ പള്ളിയിലേക്ക് ആനയിക്കും. 5.30ന് ഓശാന സന്ധ്യാനമസ്കാരം.
13ന് ഓശാനപ്പെരുന്നാള്. രാവിലെ 6.30നു പ്രഭാതനമസ്കാരം, 7.30നു പ്രദക്ഷിണത്തെത്തുടര്ന്ന് കുരുത്തോല വാഴ്വിന്റെ ശുശ്രൂഷകള്‍. കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ കുര്‍ബാന, 5.30ന് സന്ധ്യാനമസ്കാരം തുടര്‍ന്ന് വാദേദല്മിനോ ശുശ്രൂഷ.
16ന് 5.30നു പെസഹാ സന്ധ്യാനമസ്കാരം. 17ന് രാത്രി 2ന് യാമനമസ്കാരം, പുലര്‍ച്ചെ 4:30നു പെസഹാ കുര്‍ബാന. 12ന് ഉച്ചനമസ്കാരം, 2.30നു കാതോലിക്കാബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ. സഭയിലെ 200ല്‍പ്പരം വൈദികര്‍ സഹകാര്‍മികരാകും. 5.30നു സന്ധ്യാനമസ്കാരം.
18ന് എട്ടിനു ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍. 10ന് ഒന്നാം പ്രദക്ഷിണം. രണ്ടിന് സ്ലീബാവന്ദനവ് തുടര്‍ന്ന് പ്രദക്ഷിണം.
19ന് രാവിലെ 10.30 കുര്‍ബാന. 5.30ന് ഉയിര്‍പ്പ് പെരുന്നാള്‍ സന്ധ്യനമസ്കാരം. ഉയിര്‍പ്പ് ഞായര്‍ പുലര്‍ച്ചെ രണ്ടിന് രാത്രി നമസ്കാരം, ഉയിര്‍പ്പിന്റെ പ്രഖ്യാപനം, പ്രദിക്ഷണം തുടര്‍ന്ന് കുര്‍ബാന, സ്നേഹവിരുന്ന്.
ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ബിറ്റു കെ. മാണി, സഹവികാരി ഫാ. ജേക്കബ് പീലിപ്പോസ് എന്നിവര്‍ നേതൃത്വം നല്‍കും.
കാതോലിക്കാ ബാവ പള്ളിയില്‍ താമസിച്ച് സന്ധ്യാനമസ്കാരത്തിനും യാമ നമസ്കാരത്തിനും കാര്‍മികത്വം വഹിക്കും. ട്രസ്റ്റി എം.എ. അന്ത്രയോസ്, സെക്രട്ടറി രാജന് ഐസക്ക് എന്നിവര്‍ നേതൃത്വം നല്‍കും.