യുവാവിന്റെ ആത്മഹത്യ: അന്വേഷണം വേണം
1541213
Wednesday, April 9, 2025 7:14 AM IST
ചങ്ങനാശേരി: ഐടി സ്ഥാപനത്തിലെ ജോലി സമ്മര്‍ദം മൂലം കോട്ടയത്ത് ജേക്കബ് തോമസ് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും മേലുദ്യോഗസ്ഥര്‍ അടക്കമുള്ള കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും കേരള ഐടി ആന്‍ഡ് പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ. ജോബിന് എസ്. കൊട്ടാരം ആവശ്യപ്പെട്ടു.
തൊഴിലിടങ്ങളിലെ മാനസിക പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.