തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം നൽകണമെന്ന്
1541210
Wednesday, April 9, 2025 7:08 AM IST
തലയോലപ്പറമ്പ്: തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വേതനം നൽകാത്തതിൽ പ്രതിഷേധം ശക്തമായി. വൈക്കം താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും മാസങ്ങളായി വേതനം കുടിശികയാണ്. ഒരു മാസം മുതൽ ആറുമാസംവരെ തൊഴിലുറപ്പ് വേതനം മുടങ്ങിയ പഞ്ചായത്തുകളുണ്ട്.
തലയോലപ്പറമ്പ്, വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിൽ ഡിസംബർ മാസം മുതൽ വേതനം നൽകിയിട്ടില്ല. തൊഴിലാളികളുടെ വേതന കുടിശിക ഉടൻ വിതരണം ചെയ്യാൻ തയാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബു അറിയിച്ചു.