റോഡിലെ കുഴിയിൽ വീണ കാറിന്റെ ടയർ പൊട്ടി
1541208
Wednesday, April 9, 2025 7:08 AM IST
വൈക്കം: വൈക്കം പടിഞ്ഞാറെനട- തെക്കേനട റോഡുമായി ബന്ധപ്പെടുന്നതിനുള്ള എളുപ്പമാർഗമായ ടൗൺഹാൾ റോഡിൽ രൂപപ്പെട്ട വൻകുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. മൂന്ന് വർഷമായി കാണപ്പെടുന്ന കുഴിയിൽ പതിച്ച് ഇതിനകം നിരവധി വാഹനങ്ങൾക്ക് കേടുപാടു സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ കുഴിയിൽ പതിച്ച കാറിന്റെ ടയർ പൊട്ടി, റിമ്മും വളഞ്ഞു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കോടെ രക്ഷപ്പെട്ടു.