എന്‍എസ്എസ് വിദ്യാര്‍ഥി-യുവജന സംഗമം നടത്തി
1541207
Wednesday, April 9, 2025 7:08 AM IST
കല്ലറ: എന്‍എസ്എസ് വൈക്കം യൂണിയന് നടപ്പിലാക്കി വരുന്ന മന്നം നവോഥാന സൂര്യന് പരിപാടിയുടെ ഭാഗമായി കല്ലറ മേഖലയില്‍ വിദ്യാര്‍ഥി-യുവജന സംഗമം വര്‍ണോത്സവം സംഘടിപ്പിച്ചു. പി.ജി.എം. നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
എന്‍എസ്എസ് എച്ച്ആര്‍ ഫാക്കല്‍റ്റി അംഗം പ്രഫ. ടി. ഗീത കരുതലിന്റെ തണല്‍ എന്ന വിഷയത്തിലും ടി.എസ്. രവികുമാര്‍, അജിതന് നമ്പൂതിരി എന്നിവര്‍ വിവിധ വിഷയങ്ങളിലും ക്ലാസുകള്‍ നയിച്ചു. യൂണിയന് സെക്രട്ടറി അഖില്‍ ആര്. നായര്‍ മുഖ്യപ്രഭാഷണം നടത്തി. പി. മുരളീധരന്, യു. രാജേഷ്, ഇ.പി. ദിലീപ്, എസ്. മുരുകേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.