ലഹരിക്കെതിരേ ബോധവത്കരണ യാത്ര നടത്തി
1541205
Wednesday, April 9, 2025 7:08 AM IST
വൈക്കം: ലഹരിവ്യാപാനത്തിനെതിരേ കുലശേഖരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ യാത്ര നടത്തി.
കുലശേഖരമംഗലം സ്കൂളിൽനിന്ന് ആരംഭിച്ച ലഹരിവിരുദ്ധ ബോധവത്കരണ യാത്ര മറവൻതുരുത്ത് കടുക്കര പേരേപ്പറമ്പ് ശ്രീഭദ്രകാളി ക്ഷേത്രത്തിനു സമീപത്തെ മൈതാനിയിൽ ഫ്ലാഷ് മോബോടെ സമാപിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എം. വിജയലക്ഷ്മി, അധ്യാപകരായ ദീപു ശേഖർ, ജി. ശ്രീകല, ലിൻസിമോൾ, കൗൺസിലർ മുന്നു ജോർജ്, ടി. നീനു, ആർ. രാധിക, എംപിടിഎ പ്രസിഡന്റ് രജനി മഹേഷ്, മുൻ പിടിഎ പ്രസിഡന്റും എസ്എംസി അംഗവുമായ പി. ബാലകൃഷ്ണപിള്ള, കെ. സോമൻ തുടങ്ങിയവർ സംബന്ധിച്ചു.