വെ​ച്ചൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​തി​മാ​സം 1,000 രൂ​പ ന​ൽ​കാ​ൻ വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി തീ​രു​മാ​നി​ച്ചു. വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 13 വാ​ർ​ഡു​ക​ളി​ലാ​യി 15 ആ​ശ​മാ​രാ​ണു​ള്ള​ത്.

ജീ​വി​തച്ചെ​ല​വു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​മാ​ർ​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന നാ​മ​മാ​ത്ര​മാ​യ​ തു​ക വ​ർ​ധി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ ഷൈ​ല കു​മാ​ർ അ​റി​യി​ച്ചു.