ലൈഫ് പദ്ധതിയിൽ 6.5 ലക്ഷം വീടുകൾ പൂർത്തിയാക്കും: മന്ത്രി രാജേഷ്
1541203
Wednesday, April 9, 2025 7:08 AM IST
ചെമ്പ്: പഞ്ചായത്ത് ലൈഫ് പദ്ധതി വീടുകളുടെ താക്കോൽ ദാനവും സ്വയംതൊഴിലിനായി യുവതീ യുവാക്കൾക്ക് ഇരുചക്ര വാഹനങ്ങളുടെ വിതരണവും നടത്തി. മന്ത്രി എം.ബി. രാജേഷ് ലൈഫ് വീടുകളുടെ താക്കോൽ ദാനവും ഇരുചക്ര വാഹന വിതരണോദ്ഘാടനവും നിർവഹിച്ചു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു അധ്യക്ഷത വഹിച്ചു. 11-ാം വാർഡിൽ നിർമിച്ച അങ്കണവാടിയുടെ ഉദ്ഘാടനവും എഫ്എച്ച്സി മെയിൻ സെന്റർ കെട്ടിട ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു.
യോഗത്തിൽ അതിദരിദ്ര വിഭാഗത്തിലെ ഗുണഭോക്താവിന് ഭവന നിർമാണത്തിനുള്ള ഭൂമിയുടെ രേഖകൾ കൈമാറൽ, ഏനാദി സബ് സെന്റർ നിർമാണത്തിന് സൗജന്യമായി ലഭിച്ച ഭൂമിയുടെ രേഖകൾ സ്വീകരിക്കൽ എന്നിവയും നടന്നു.
ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ശീമോൻ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പഞ്ചായത്ത് സെക്രട്ടറി ജ്യോതിലക്ഷ്മി, ടി.ആർ. സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു.