കര്‍ഷകജ്യോതി പദ്ധതി : കയറ്റുമതിയിലധിഷ്ഠിതമായ കൃഷി ആസൂത്രണം ചെയ്യണം: മന്ത്രി പി. പ്രസാദ്
1541202
Wednesday, April 9, 2025 7:08 AM IST
കടുത്തുരുത്തി: കാര്‍ഷിക മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന കര്‍ഷകജ്യോതി പദ്ധതിയില്‍ കയറ്റുമതിയില്‍ അധിഷ്ഠിതമായ കൃഷി ആസൂത്രണം ചെയ്യണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കടുത്തുരുത്തി മണ്ഡലം സമഗ്ര കാര്‍ഷികവികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കടത്തുരുത്തിയില് ഉത്പാദിപ്പിക്കുന്ന കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി ഡിസംബറില്‍ ക്രിസ്മസ് വിപണി ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. 2025-ല്‍ കടുത്തുരുത്തി മണ്ഡലത്തില്‍ നിന്ന് വിവിധ പഴം, പച്ചക്കറി ഉത്പന്നങ്ങളും മൂല്യവര്‍ധിത ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ കഴിയണം. കര്‍ഷകജ്യോതി പദ്ധതി പ്രകാരം കടുത്തുരുത്തിയില്‍നിന്ന് 100 കാര്‍ഷികോത്പന്നങ്ങള്‍ കേരളഗ്രോ ബ്രാന്‍ഡില്‍ വിപണനം നടത്താന്‍ തയാറാക്കണമെന്നും മന്ത്രി പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. വിലനിര്‍ണയസമിതി ചെയര്മാന് ഡോ. രാജശേഖരന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ചിറ്റേത്ത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചന്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത,
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ്, ജില്ലാപഞ്ചായത്തംഗങ്ങളായ നിര്‍മല ജിമ്മി, പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോണ്സണ് പുളിക്കിയില്‍, ലൂക്കോസ് മാക്കില്‍, സിന്ധുമോള്‍ ജേക്കബ്, മേഴ്സി ജോണ്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു കെ. മാത്യു, സംഘമൈത്രി പ്രസിഡന്റ് ജോയി കുഴിവേലി എന്നിവര്‍ പ്രസംഗിച്ചു.