ക്ഷേത്രക്കുളം സമർപ്പണം ഇന്ന്
1541201
Wednesday, April 9, 2025 7:08 AM IST
പള്ളിക്കത്തോട്: ആനിക്കാട് വട്ടകക്കാവ് ഭഗവതീ ക്ഷേത്രത്തിൽ സർക്കാരിന്റെ കാവ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമർപ്പണം ഇന്നു വൈകുന്നേരം 6.30ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും.
ക്ഷേത്രത്തിന് ഗുരുവായൂർ ദേവസ്വത്തിൽനിന്ന് അനുവദിച്ച സഹായധനം ഉൾപ്പെടുത്തി നിർമിച്ച ദേവസ്വം ഓഫീസിന്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം മനോജ് ബി. നായർ നിർവഹിക്കും. ദേവസ്വം പ്രസിഡന്റ് എൻ. കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിക്കും.