പാചകവാതക വിലവര്‍ധനയിൽ പ്രതിഷേധം
1541199
Wednesday, April 9, 2025 7:00 AM IST
മൂലേടം: കേന്ദ്ര സര്‍ക്കാര്‍ ഗ്യാസിന്റെയും പെട്രോള്‍, ഡീസൽ എന്നിവയുടെയും വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയം ഈസ്റ്റ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂലേടത്ത് പ്രതിഷേധ സമരം നടത്തി. ഗ്യാസിന്റെ കാലിക്കുറ്റി തലയില്‍ ചുമന്നുകൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. നാട്ടകം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ്‍ ചാണ്ടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് സിബി ജോണ്‍ കൈതയില്‍ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ഷീബ പുന്നന്‍, ജനപ്രതിനിധികളായ ഷീന ബിനു, മിനി ഇട്ടിക്കുഞ്ഞ്, അനില്‍ കുമാര്‍, മഞ്ജു രാജേഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വത്സല അപ്പുക്കുട്ടന്, രാജമ്മ അനില്‍ പാലാപ്പറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.