അകലക്കുന്നത്തിന് മാലിന്യമുക്തം നവകേരളം ജില്ലാതല അവാർഡ്
1541197
Wednesday, April 9, 2025 7:00 AM IST
അകലക്കുന്നം: കോട്ടയം ജില്ല മാലിന്യമുക്ത പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലയിൽ മാലിന്യമുക്തരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ പഞ്ചായത്തിനുള്ള അവാർഡ് അകലക്കുന്നത്തിന്. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി വി.എൻ. വാസവനിൽനിന്ന് പ്രസിഡന്റ് സിന്ധു അനിൽകുമാർ ഏറ്റുവാങ്ങി.
പഞ്ചായത്തംഗങ്ങളായ ശ്രീലത ജയൻ, ജാൻസി ബാബു, ബെന്നി വടക്കേടം, ജോർജ് മൈലാടി, കെ.കെ. രഘു, മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി എന്നിവർ പങ്കെടുത്തു.