പ്രകടനവും ധർണയും നടത്തി
1541192
Wednesday, April 9, 2025 7:00 AM IST
കുമരകം: ആശാവർക്കർമാരായ വനിതകളുടെ ദുരിതം കണ്ടില്ലായെന്ന് നടിക്കുന്ന പിണറായി സർക്കാരിനെതിരേ കുമരകം ചന്തക്കവലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ജെ. സാബു അധ്യക്ഷത വഹിച്ചു.
എ.വി. തോമസ് ആര്യപ്പള്ളി, രഘു അകവൂർ, കുഞ്ഞച്ചൻ വേലിത്തറ, കൊച്ചുമോൻ, സഞ്ജയ്മോൻ, ചാണ്ടി മണലേൽ എന്നിവർ പ്രസംഗിച്ചു.