തിടനാട്ടിൽ ഓടയുടെ സ്ലാബ് പുനഃസ്ഥാപിച്ചു
1540943
Tuesday, April 8, 2025 11:45 PM IST
തിടനാട്: തിടനാട്ടിൽ ഓടയിലെ സ്ലാബ് പുനഃസ്ഥാപിച്ചു. കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡിൽ തിടനാട്ടിൽ സംസ്ഥാനപാതയിലെ സ്ലാബ് തകർന്ന് അപകടഭീഷണിയായെന്ന വാർത്ത ദീപിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച സ്ലാബ് പൂർവസ്ഥിതിയിൽ സ്ഥാപിച്ചു. ഇതോടെ സംസ്ഥാന പാതയിലെ അപകടഭീഷണി ഒഴിവായി.
തിടനാട് പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന ബിൽഡിംഗിന്റെ മുൻവശത്തുള്ള ഓടയുടെ സ്ലാബ് മാസങ്ങളായി തകർന്ന് താഴെവീണ നിലയിലായിരുന്നു. സ്ലാബ് തകർന്ന ഭാഗം കസേര ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു. തിടനാട് കർഷകവേദി പ്രസിഡന്റ് ടോമിച്ചൻ ഐക്കരയാണ് ഇക്കാര്യം മാധ്യമ ശ്രദ്ധയിൽപ്പെടുത്തിയത്.