തൊഴിലാളി ശക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം: മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്
1540941
Tuesday, April 8, 2025 11:45 PM IST
പാലാ: തൊഴില്‍രംഗത്ത് വന്നിരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനും തൊഴിലാളി ശക്തീകരണം ലക്ഷ്യമായി പ്രവര്‍ത്തിക്കാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പാലാ രൂപത വികാരി ജനറാൾ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്. കേരള ലേബര്‍ മൂവ്മെന്റ് കോട്ടയം സോണല്‍ മീറ്റിംഗ് പാലാ അല്‍ഫോന്‍സ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. അരുണ്‍ വലിയതാഴത്ത്, കോട്ടയം മേഖലാ ഡയറക്ടര്‍ ഫാ. അഗസ്റ്റിന് ബിനോയി മേച്ചേരില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡിക്സണ്‍ മാനിക്, സംസ്ഥാന ട്രഷറര്‍ തോമസ് മാത്യു, ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം, കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടര്‍ ഫാ. ജോസഫ് പുല്‍ത്തകിടിയേല്‍, മേഖലാ സെക്രട്ടറി കെ.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പാലാ, കോട്ടയം, വിജയപുരം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല എന്നീ രൂപതകളിലെ ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കെഎല്‍എം പാലാ രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം, രൂപത പ്രസിഡന്റ് ജോയിക്കുട്ടി മണ്ണൂര്‍, സ്വപ്ന ജോര്‍ജ് വടകര, ജെസ്ലിന്, ഡോണ എന്നിവര്‍ നേതൃത്വം നല്കി.