കത്തോലിക്ക കോൺഗ്രസ് ബിസിനസ് ഫോറം ഉദ്ഘാടനം ചെയ്തു
1540936
Tuesday, April 8, 2025 11:45 PM IST
കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ വിവിധ രൂപതകളിൽ തുടക്കം കുറിച്ച ബിസിനസ് ഫോറത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം രൂപത വികാരി ജനറാൾ റവ. ഡോ. ജോസഫ് വെള്ളമറ്റം നിർവഹിച്ചു. രൂപതയിലെ വിവിധ യൂണിറ്റുകളിൽനിന്നുള്ള അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ബിസിനസ് ഫോറം ഗ്ലോബൽ കോ-ഓർഡിനേറ്റർ രാജേഷ് ജോൺ വിഷയാവതരണം നടത്തി. ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി മോഡറേറ്ററായിരുന്നു. കെ.എസ്. സാജുമോൻ (പേഴുംപാറ), ടോമിച്ചൻ പാലക്കുടി (എരുമേലി), ഡൊമിനിക് നിരപ്പേൽ (വെച്ചൂച്ചിറ), ആഗ്നൽ ജോസ് (മന്ദമരുതി), സോമിറ്റ് വേട്ടർമുറിയിൽ (തുലാപ്പള്ളി) എന്നിവരെ കോ-ഓർഡിനേറ്റർമാരായി തെരഞ്ഞെടുത്തു.
കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടറായി കഴിഞ്ഞ 11 വർഷക്കാലം സേവനമനുഷ്ഠിച്ച ഫാ. മനോജ് പാലക്കുടിക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി. പുതിയ രൂപത ഡയറക്ടറായി ഫാ. ജസ്റ്റിൻ മതിയത്ത് ചുമതലയേറ്റു.
രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ബിസിനസ് ഫോറം രൂപത കോ-ഓർഡിനേറ്റർ ജിൻസ് പള്ളിക്കമ്യാലിൽ, ജോജോ തെക്കുംചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, സിനി ജിബു നീറനാക്കുന്നേൽ, ഡെയ്സി ജോർജുകുട്ടി, റെന്നി ചക്കാലയിൽ, ജോസ് മടുക്കക്കുഴി, സച്ചിൻ വെട്ടിയാങ്കല്, അനിത ജസ്റ്റിൻ, തോമസ് ചെമ്മരപ്പള്ളി, മനോജ് മറ്റമുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.