പൂഞ്ഞാർ സമ്പൂർണ മാലിന്യരഹിത നിയോജകമണ്ഡലം
1540935
Tuesday, April 8, 2025 11:45 PM IST
പൂഞ്ഞാർ: പൂഞ്ഞാറിനെ സമ്പൂർണ മാലിന്യരഹിത നിയോജകമണ്ഡലമായി പ്രഖ്യാപിച്ചു. തിടനാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പ്രഖ്യാപനം നടത്തി. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മാലിന്യ നിർമാർജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ ജി. അനീസ് ശുചിത്വ ബോധവത്കരണ സന്ദേശം നൽകുകയും ഹരിതകർമ സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ ദാസ്, ബിജോയ് ജോസ്, ജാൻസി സാബു, ഗീത നോബിൾ, ജോർജ് മാത്യു, വൈസ് പ്രസിഡന്റുമാരായ സോഫി ജോസഫ്, മാജി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ, മിനി സാവിയോ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
ശുചിത്വ പരിപാലനത്തോടൊപ്പം പാതയോര സൗന്ദര്യവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിന് നിശ്ചയിച്ചു. ‘ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ' എന്ന സന്ദേശം മുൻനിർത്തി നിയോജകമണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങളും നടത്തും.