ആറു കിലോഗ്രാം കഞ്ചാവുമായി ഒറീസ സ്വദേശി പിടിയിൽ
1540932
Tuesday, April 8, 2025 11:45 PM IST
കോട്ടയം: ഒറീസയിൽനിന്നു കോട്ടയത്തു വിൽപനയ്ക്കായി എത്തിച്ച 6.100 കിലോഗ്രാം കഞ്ചാവ് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു പിടികൂടി. ഒറീസ സ്വദേശി സന്യാസി ഗൗഡ(32) ആണ് പിടിയിലായത്. ആർപിഎഫ്, റെയിൽവേ പോലീസ്, എക്സൈസ് എന്നിവർ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.
ഒറീസയിലെ ചില ഉൾപ്രദേശങ്ങളിൽനിന്നും കഞ്ചാവ് വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേ ത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഒറീസയിൽനിന്നു ട്രെയിൻ മാർഗം കോട്ടയത്ത് എത്തിച്ച കഞ്ചാവ് കൈമാറ്റം ചെയ്യാൻ ആളെ കാത്തുനിൽക്കുന്പോഴാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.