യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റ് മാര്‍ച്ച് നടത്തി
1540931
Tuesday, April 8, 2025 11:45 PM IST
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കളക്ടറേറ്റ് മാര്‍ച്ചിന്റെ ഭാഗമായി ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ചാണ്ടി ഉമ്മനെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ജില്ലാ പ്രസിഡന്റ് എം. ഗൗരി ശങ്കര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, രാഷ്മോന്‍ ഓത്താട്ടില്, അജയകുമാര്‍, കെ.കെ. കൃഷ്ണകുമാര്‍, റിച്ചിസാം ലൂക്കോസ്, രതീഷ് തോട്ടപ്പള്ളി, പ്രശാന്ത് പി. പ്രകാശ്, വിഷ്ണു ചെമ്മണ്ടവള്ളി, ജെനിന് ഫിലിപ്പ്, സക്കീര്‍ ചങ്ങമ്പള്ളി എന്നിവരെ അറസ്റ്റ് ചെയ്തു സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ജെയ്ജി പാലയ്ക്കലോടി, ജോബിന് ജേക്കബ്, ഈസ്റ്റ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സിബി ജോണ്‍, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ മനു കുമാര്‍, അനൂപ് അബൂബക്കര്‍, വസന്ത തെങ്ങുമ്പള്ളി, അബു താഹിര്‍, കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എം. നൈസാം, ഡെന്നിസ് ജോസഫ്, ആല്ബിന് ഇടമലശേരി, ബിന്റോ ജോസഫ്, ജിബിന്‍ ജോസഫ്, ജസ്റ്റിന് പുതുശേരി, അശ്വിന് കുറിച്ചി, ലിജു കുറിച്ചി, ജിജി മൂലംകുളം എന്നിവര്‍ നേതൃത്വം നല്കി.