ഫാ. ജോഷി വലിയകുളത്തിന്റെ വീട് മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു
1540930
Tuesday, April 8, 2025 11:45 PM IST
കുറവിലങ്ങാട്: ഒഡീഷയിൽ പോലീസ് അതിക്രമത്തിനിരയായ ഫാ. ജോഷി വലിയകുളത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ആശ്വാസവാക്കുകളുമായി മന്ത്രി വി.എൻ. വാസവൻ. ഫാ. ജോഷിയുടെ മാതാവ് ഏലിക്കുട്ടി, സഹോദരങ്ങളായ സണ്ണി ജോർജ്, ജോമോൻ ജോർജ്, ജോയൽ ജോർജ് എന്നിവരുമായി മന്ത്രി സംസാരിച്ചു. സഹോദരൻ ജോയലിന്റെ ഫോണിൽനിന്നും മന്ത്രി ഫാ. ജോഷിയുമായി സംസാരിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. സുനിൽ, ജില്ലാകമ്മിറ്റിയംഗം കെ.പി. പ്രശാന്ത്, സി.ജെ. ജോസഫ്, ഏരിയാ സെക്രട്ടറി കെ. ജയകൃഷ്ണൻ, ടി.സി. വിനോദ് എന്നിവരും മന്ത്രിയോടൊപ്പമെത്തിയിരുന്നു.