കെ.എം. മാണി സ്മൃതിസംഗമം ഒന്‍പതിന്
1540313
Sunday, April 6, 2025 11:52 PM IST
കോട്ടയം: കെ.എം. മാണിയുടെ സ്മരണയില്‍ ആചരിക്കുന്ന കെ.എം. മാണി സ്മൃതിസംഗമം ഒന്പതിനു കോട്ടയം തിരുനക്കരയില്‍ ആചരിക്കുമെന്ന് കണ്‍വീനര്‍ മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. കെ.എം. മാണിയുടെ ആറാം ചരമവാര്‍ഷികമാണ് ഈ വര്‍ഷം ആചരിക്കുന്നത്.
ചരമദിനത്തില്‍ എല്ലാ ജില്ലകളില്‍നിന്നുമുള്ള കേരള കോണ്‍ഗ്രസ് ഭാരവാഹികളും പ്രവര്‍ത്തകരും പാര്‍ട്ടി രൂപംകൊണ്ട തിരുനക്കരയില്‍ എത്തിച്ചേര്‍ന്ന് കെ.എം. മാണിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുടുംബാംഗങ്ങളും നേതാക്കന്മാരും കല്ലറയില്‍ എത്തി പ്രാര്‍ഥിക്കും.
രാവിലെ ഒന്പതിനു ജോസ് കെ. മാണി എംപി തിരുനക്കരയില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ കെ.എം. മാണിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെ സ്മൃതി സംഗമത്തിനു തുടക്കമാകും. ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒന്നിനു സമാപിക്കും. സ്മൃതിസംഗമത്തില്‍ വാര്‍ഡ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ത്രിതല, സഹകരണ ജനപ്രതിനിധികളും പോഷകസംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കും.
കെ.എം. മാണിയുടെ ചരമദിനം അധ്വാനവര്‍ഗ ദിനമായി ആചരിക്കും
കോട്ടയം: കെ.എം. മാണിയുടെ ചരമ വാര്‍ഷികദിനമായ ഒന്‍പതിന് രാവിലെ 9.30നു പാലാ കത്തീഡ്രല്‍ ദേവാലയത്തിലെ കബറിടത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ പുഷ്പചക്രം സമര്‍പ്പിക്കും. സംസ്ഥാന - ജില്ലാ - നിയോജക മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.
അന്നേ ദിവസം സംസ്ഥാനവ്യാപകമായി അധ്വാനവര്‍ഗ ദിനമായി ആചരിക്കുമെന്ന് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം അറിയിച്ചു.