ദേശീയ സീനിയര്‍ പുരുഷ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ചങ്ങനാശേരിയില്‍ തുടക്കം
1490304
Friday, December 27, 2024 7:00 AM IST
ചങ്ങനാശേരി: ദേശീയ സീനിയര്‍ പുരുഷ ഹാന്‍ഡ്ബോള്‍ ചാന്പ്യൻഷിപ്പ് മത്സരത്തിന് ചങ്ങനാശേരിയില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കേരളത്തിന് വിജയം. ഒഡീഷയെ (31-16) പരാജയപ്പെടുത്തിയാണ് കേരളം വിജയം നേടിയത്. കെജിഎ ഗ്രൂപ്പ് ചെയര്മാന് കെ.ജി. ഏബ്രഹാം മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്, ഉപാധ്യക്ഷന്‍ മാത്യൂസ് ജോര്‍ജ്, ഹാന്‍ഡ് ബോള്‍ അസോസിയേഷന് ഓഫ് ഇന്ത്യ സിഇഒ ഡോ. ആനന്ദേശ്വര്‍ പാണ്ഡെ, സെക്രട്ടറി ജനറല്‍ ഡോ. തേജ്രാജ് സിംഗ്, കേരള ഹാന്‍ഡ് ബോള്‍ അസോസിയേഷന് ചെയര്മാന് ബിഫി വര്‍ഗീസ്,
സെക്രട്ടറി എസ്.എസ്. സുധീര്‍, എസ്. രാജീവ്, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ. തോമസ് ജോസഫ് പാറത്തറ, ടി.കെ. രാഹുല്‍, ജിഗി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.