യുവദീപ്തി-കെസിവൈഎം വനിതാദിനാഘോഷം
1531703
Monday, March 10, 2025 7:11 AM IST
അരുവിക്കുഴി: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും അതില്‍ തുടര്‍ന്നുള്ള അക്രമങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുവദീപ്തി-എസ്എംവൈഎം കോട്ടയം ഫൊറോനയുടെ നേതൃത്വത്തില്‍ അരുവിക്കുഴിയില്‍ നടത്തിയ വനിതദിനാഘോഷത്തോടനുബന്ധിച്ച് പ്രതിഷേധ കാമ്പയിന് സംഘടിപ്പിച്ചു.
ഫൊറോന ഡെപ്യൂട്ടി പ്രസിഡന്റ് എയ്ഞ്ചല്‍ ആന്റണി അധ്യക്ഷത വഹിച്ചു. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ക്ക് ലഹരിവിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഫൊറോന ഡയറക്ടര്‍ ഫാ. ജസ്റ്റിന് പുത്തന്‍പുരയില്‍, അരുവിക്കുഴി യൂണിറ്റ് ഡയറക്ടര്‍ ഫാ. ജേക്കബ് ചീരംവേലില്‍, പ്രൊവിഡന്‍സ് ഹോം ഇന്‍-ചാര്‍ജ് സിസ്റ്റര്‍ ജെസി എന്നിവര്‍ പ്രസംഗിച്ചു.