സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്സ് അസോസിയേഷൻ വാര്‍ഷിക സമ്മേളനം നടത്തി
1531697
Monday, March 10, 2025 7:11 AM IST
കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സി.ഉണ്ണികൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ത്രേസ്യാമ്മ ആന്റണി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഹെൻറി ജോണ്‍, ജില്ലാ സെക്രട്ടറി പി. എം. ജേക്കബ്, ട്രഷറര്‍ സി. പി. മാത്യു, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിമാരായ രാജശേഖരന് നായര്‍, റൈസാ ബീഗം, ജോയിന്റ് സെക്രട്ടറി രമേശ് ബാബു, വൈസ് പ്രസിഡന്റ് എം.പി. പുഷ്ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബാങ്കിംഗ് മേഖലയില്‍ പെന്ഷന് പരിഷ്കരണം നടപ്പാക്കുക, പെന്ഷന് കമ്യൂട്ടേഷന് തിരിച്ചടവ് കാലാവധി 10 വര്‍ഷമായി കുറയ്ക്കുക, ഉപകാരപ്രദമായ രീതിയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്കീം നവീകരിക്കുക, ബാങ്കുകളില്‍ ആവശ്യത്തിനി ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യോഗം പ്രമേയങ്ങള്‍ പാസാക്കി.
പുതിയ ഭാരവാഹികളായി ത്രേസ്യാമ്മ ആന്റണി (പ്രസിഡന്റ്), പി. എം. ജേക്കബ് (സെക്രട്ടറി ), സി.പി. മാത്യു (ട്രഷറര്‍), രാജശേഖരന് നായര്‍ കെപി, രമേശ് ബാബു (വൈസ് പ്രസിഡന്റുമാര്‍), സണ്ണി ജോസഫ്, വി. ആര്. ബാലകൃഷ്ണന് നായര്‍ ( ജോയിന്റ് സെക്രട്ടറിമാര്‍) തോമസ് ഫിലിപ്പ് ( അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു.