തിരുവനന്തപുരം മെഡിക്കൽ കോളജ് ജേതാക്കൾ
1531702
Monday, March 10, 2025 7:11 AM IST
ഗാന്ധിനഗർ: ലോക വൃക്ക ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം വിവിധ മെഡിക്കൽ കോളജുകളിലെ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ് വിഭാഗങ്ങളിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികളായ ഡോ. അഭിഷേക് ജെ., ഡോ. സച്ചിൻ ബി. എന്നിവർ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
ആലപ്പുഴ മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികളായ ഡോ. ആനന്ദ് ടി., ഡോ. ജാവേദ് അനീസ് പി. എന്നിവർ രണ്ടാം സ്ഥാനവും കോട്ടയം മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികളായ ഡോ. അർച്ചന പുഷ്പൻ, ഡോ. അഞ്ജന എൻ.എൽ. എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
14ന് മെഡിക്കൽ കോളജിൽ നടക്കുന്ന ലോക വൃക്കദിനാചരണ ചടങ്ങിൽ വച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകും.