ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു പി​ന്നാ​ലെ ഗ്രാമപ​ഞ്ചാ​യ​ത്തും

ഉ​ഴ​വൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണോ​ത്തു​കു​ള​ത്തെ ഉ​ല്ലാ​സ​ക്ക​ള​മാ​ക്കാ​നൊ​രു​ങ്ങി ജ​ന​പ്ര​തി​നി​ധി​ക​ൾ. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഗ്രാമപ​ഞ്ചാ​യ​ത്തും രം​ഗ​ത്തെ​ത്തി​യ​തോ​ടെ കണ്ണോ​ത്തു​കു​ളം ഇ​നി വ​ലി​യ ഉല്ലാ​സ​വേ​ദി​യാ​യി മാ​റും.
പു​റ​മ്പോ​ക്ക് ഭൂ​മി​യാ​യി​രു​ന്ന ക​ണ്ണോ​ത്തു​ക​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി​യി​ലെ​ത്തി​യെ​ന്ന​താ​ണ് ഏ​റെ നേ​ട്ടം.

80 സെ​ന്‍റോ​ളം വ​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ വി​ക​സ​ന​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഫ​ണ്ട് വ​ക​യി​രു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി​യി​ലെ​ത്തി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 14 ലക്ഷം രൂ​പ​യാ​ണ് ക​ണ്ണോ​ത്തു​കു​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ന്ന​തെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ് പ​റ​ഞ്ഞു. കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണം, ചെ​ക്ക്ഡാം പോ​ലു​ള്ള നി​ർ​മാ​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണോ​ത്തു​കു​ളം ഭാ​ഗ​ത്ത് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടും ഓ​പ്പ​ൺ ജി​മ്മു​മാ​ണ് നി​ർ​മി​ക്കു​ന്നത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 11 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി വി​നി​യോ​ഗി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ത​ങ്ക​ച്ച​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ്, അം​ഗ​ങ്ങ​ളാ​യ വി.​ടി. സു​രേ​ഷ്, അ​ഞ്ജു പി. ​ബെ​ന്നി, ഏ​ലി​യാ​മ്മ കു​രു​വി​ള, ബി​ൻ​സി അ​നി​ൽ, സെ​ക്ര​ട്ട​റി എ​സ്. സു​നി​ൽ, അ​സി. എ​ൻ​ജി​നി​യ​ർ അ​നു​മോ​ൾ രാ​ജു, അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നി​യ​ർ വൈ​ഷ്ണ പ്ര​സാ​ദ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ക​സ​ന​സാ​ധ്യ​ത​ക​ൾ വില​യി​രു​ത്തി.