കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ വജ്രജൂബിലി സമാപനവും തിരുനാളും
1490246
Friday, December 27, 2024 5:42 AM IST
കൂവപ്പള്ളി: സെന്റ് ജോസഫ് പള്ളി വജ്രജൂബിലി സമാപനവും ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും സംയുക്ത തിരുനാളും ഇന്നു മുതൽ ജനുവരി അഞ്ചു വരെ നടക്കുമെന്ന് വികാരി ഫാ. മാത്യു പുതുമന, അസിസ്റ്റന്റ് വികാരി ഫാ. ബിനോയി കിഴക്കേപ്പറന്പിൽ സിആർഎം എന്നിവർ അറിയിച്ചു.
ഇന്നു രാവിലെ 5.30ന് വിശുദ്ധകുർബാന, വൈകുന്നേരം 4.45ന് കൊടിയേറ്റ്, നൊവേന, 5.30ന് വിശുദ്ധകുർബാന, പ്രസംഗം - ഫാ. മാത്യു പുതുമന. നാളെ രാവിലെ 5.30ന് വിശുദ്ധകുർബാന, വൈകുന്നേരം അഞ്ചിന് നൊവേന, വിശുദ്ധകുർബാന, പ്രസംഗം - ഫാ. കുര്യൻ താമരശേരി.
വജ്ര ജൂബിലി സമാപന ദിനമായ 29ന് രാവിലെ 5.30നും 7.30നും വിശുദ്ധകുർബാന, വൈകുന്നേരം നാലിന് നൊവേന, 4.30ന് വിശുദ്ധകുർബാന, പ്രസംഗം - മാർ ജേക്കബ് മുരിക്കൻ. ഇടവകയിൽ ശുശ്രൂഷ ചെയ്ത വൈദികർ സഹകാർമികരായിരിക്കും. രാത്രി ഏഴിന് നാടകം.
30, 31 തീയതികളിൽ രാവിലെ 5.30ന് വിശുദ്ധകുർബാന, വൈകുന്നേരം അഞ്ചിന് നൊവേന, വിശുദ്ധകുർബാന, പ്രസംഗം. ഫാ. റോയി പഴേപറന്പിൽ, ഫാ. ജോസഫ് വെള്ളമറ്റം എന്നിവർ കാർമികത്വം വഹിക്കും.
ജനുവരി ഒന്നിനു രാവിലെ 5.30ന് വിശുദ്ധകുർബാന, വൈകുന്നേരം നാലിന് നൊവേന, 4.30ന് റാസ കുർബാന, പ്രസംഗം - ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ. ഫാ. ഡോണി പുള്ളിയിൽ സിഎസ്ടി, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർ സഹകാർമികത്വം വഹിക്കും. പ്രവാസി ദിനമായ രണ്ടിനു രാവിലെ 5.30ന് വിശുദ്ധകുർബാന, വൈകുന്നേരം അഞ്ചിന് നൊവേന, വിശുദ്ധകുർബാന, പ്രസംഗം - മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ.
6.30നു നടക്കുന്ന പൊതുസമ്മേളനത്തിൽ വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കും. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ പ്രസംഗിക്കും. മൂന്നിനു രാവിലെ 5.30ന് വിശുദ്ധകുർബാന, വൈകുന്നേരം 4.30ന് നൊവേന, വിശുദ്ധകുർബാന, പ്രസംഗം - മാർ ജോസ് പുളിക്കൽ, രാത്രി ഏഴിന് ഗാനമേള. നാലിന് രാവിലെ 5.30ന് വിശുദ്ധകുർബാന, വൈകുന്നേരം നാലിന് നൊവേന, 4.30ന് സീറോ മലങ്കര ക്രമത്തിൽ വിശുദ്ധ കുർബാന, പ്രസംഗം - ജോഷ്വാ മാർ ഇഗ്നാത്തിയോസ്, 6.30ന് സ്നേഹവിരുന്ന്, രാത്രി ഏഴിന് കലാസന്ധ്യ.
അഞ്ചിന് രാവിലെ 5.30നും 7.30നും വിശുദ്ധകുർബാന, 10.30ന് വിശുദ്ധകുർബാന, പ്രസംഗം - ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ. വൈകുന്നേരം നാലിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശുദ്ധകുർബാനയർപ്പിച്ച് സന്ദേശം നൽകും. ഇടവകാംഗങ്ങളായ വൈദികർ സഹകാർമികരായിരിക്കും. 6.30ന് ടൗൺ ചുറ്റി പ്രദക്ഷിണം, 7.30ന് ടൗൺ കപ്പേളയിൽ പ്രസംഗം - ഫാ. സിറിൾ തളിയൻ സിഎംഐ, രാത്രി ഒന്പതിന് കൊടിയിറക്ക്.