മഹാജൂബിലി ആഘോഷത്തിന് കുടമാളൂരിൽ തുടക്കമായി
1490286
Friday, December 27, 2024 6:48 AM IST
കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിന്റെ മഹാജൂബിലി കവാടം തുറന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ഈശോയുടെ മനുഷാവതാരത്തിന്റെ മഹാജൂബിലി കവാടം തുറന്ന് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ പള്ളിയില്‍ എത്തിച്ചേര്‍ന്ന മാര്‍ ജോര്‍ജ് കൂവക്കാടിനെ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം സ്വീകരിച്ചു.
ഉദ്ഘാടനത്തിനുശേഷം ഇടവകാംഗങ്ങള്‍ മഹാജൂബിലി കവാടത്തിലൂടെ പള്ളിയിലേക്കു പ്രവേശിച്ചു. മഹാജൂബിലിയാചരണത്തിലൂടെ പ്രത്യാശയുടെയും കാരുണ്യത്തിന്റെയും പ്രവാചകരാകണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് ആഹ്വാനം ചെയ്തു.
കുടമാളൂര്‍ പള്ളി സ്ഥാപിതമായതിന്റെ 900 വര്‍ഷ ജൂബിലിയാഘോഷ പരിപാടികളുടെ അവലോകനം, വിവിധ സംഘടനകളുടെ നേതൃത്വവുമായി കൂടിക്കാഴ്ച എന്നിവ നടത്തി. പരിപാടികള്‍ക്ക് ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം, അഡ്മിനിസ്ട്രേറ്റര്‍ ഫാ. നിതിന്‍ അമ്പലത്തിങ്കല്‍, ഫാ. പ്രിന്‍സ് എതിരേറ്റ് കുടിലില്‍, ഫാ. അലോഷ്യസ് വല്ലാത്തറ തുടങ്ങിയവര്‍ നേതൃത്വം നല്കി.